തൃശൂർ ജില്ലയിൽ 197 പേർക്ക് കൂടി കോവിഡ്; 245 രോഗമുക്തർ

6
9 / 100

തൃശൂർ ജില്ലയിൽ വെളളിയാഴ്ച്ച 197 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 245 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2723 ആണ്. തൃശൂർ സ്വദേശികളായ 60 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,01,288 ആണ്. 97,862 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാർജ്ജ് ചെയ്തത്.
ജില്ലയിൽ വെളളിയാഴ്ച്ച സമ്പർക്കം വഴി 191 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 01 ആരോഗ്യപ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേർക്കും, രോഗ ഉറവിടം അറിയാത്ത 02 പേർക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 12 പുരുഷൻമാരും 11 സ്ത്രീകളും പത്ത് വയസ്സിനു താഴെ 04 ആൺകുട്ടികളും 03 പെൺകുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവർ –

  1. തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ – 102
  2. വിവിധ കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ- 378
  3. സർക്കാർ ആശുപത്രികളിൽ – 53
  4. സ്വകാര്യ ആശുപത്രികളിൽ – 67

കൂടാതെ 1926 പേർ വീടുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്.
166 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 44 പേർ ആശുപത്രിയിലും 122 പേർ വീടുകളിലുമാണ്.
5540 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 2891 പേർക്ക് ആന്റിജൻ പരിശോധനയും, 2398പേർക്ക് ആർടി-പിസിആർ പരിശോധനയും, 251 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 10,54,485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
426 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,54,500 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 12 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.

ജില്ലയിൽ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ

വിഭാഗം I ഡോസ് II ഡോസ്

  1. ആരോഗ്യപ്രവർത്തകർ 38,400 26,474
  2. മുന്നണി പോരാളികൾ 9,342 –
  3. പോളിംഗ് ഓഫീസർമാർ 17,978 –
  4. 45-59 വയസ്സിന് ഇടയിലുളളവർ 1,407 –
  5. 60 വയസ്സിന് മുകളിലുളളവർ 31,567 –