തൃശൂർ നഗരത്തിൽ വൻ തീപിടുത്തം: അണക്കാൻ ശ്രമിക്കുന്നു; പ്ളാസ്റ്റിക് കത്തി കനത്ത പുക രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നു

403

നഗരത്തിൽ പോസ്റ്റ് ഓഫീസ് റോഡിലെ കെട്ടിടത്തിൽ വൻ തീപിടുത്തം. കെ.ആർ.പി ലോഡ്ജിനടുത്തുള്ള വി.കെ.എം കെട്ടിടത്തിൻ്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന തയ്യൽ സാമഗ്രികൾ വിൽക്കുന്ന വിജയ മെഷിനറി മാർട്ടിലാണ് തീ പിടിത്തമുണ്ടായത്. ആളപായമില്ല.
തിങ്കളാഴ്ച രാത്രി എട്ടേമുക്കാലോടെയാണ് തീപിടിച്ചത്. തയ്യൽ മെഷീൻ, പോർട്ടബിൾ ബാഗ് ക്ലോസർ തുടങ്ങിയ മെഷീനുകളുടെ വിതരണ, റിപ്പയറിംഗ് സ്ഥാപനമാണിത്. അഗ്നി രക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്തെത്തി. നാല് യൂണിറ്റ് ഫയർഫോഴ്സ് എത്തി. തൃശൂർ സ്റ്റേഷനിൽ നിന്ന് മൂന്ന് യൂണിറ്റും പുതുക്കാട് നിന്ന് ഒരു യൂണിറ്റും സ്ഥലത്തെത്തി. തീ അണക്കുന്നതിനൊപ്പം മറ്റു കടകളിലേക്ക് തീ പടരാതിരിക്കാൻ ജാഗ്രത പുലർത്തി. ചാക്കുകളടക്കമുള്ള വസ്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. മര ഉരുപ്പടികളുള്ളതാണ് സ്ഥാപനം. ഇതാണ് തീ ആളിക്കത്താൻ ഇടയാക്കിയത്. രാത്രി പത്തോടെയാണ് തീ അണച്ചത്. എ.സി.പി വി.കെ രാജു, ജില്ലാ ഫയർ ഓഫീസർ അരുൺ ഭാസക്ർ, സ്റേഷൻ ഓഫീസർ വിജയ് കൃഷണ. ലീ ഡിങ് ഫയർമാൻ സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം