തൃശൂർ പൂരം: തിരുവമ്പാടി വിഭാഗത്തിൻറെ പന്തലിന് വ്യാഴാഴ്ച കാൽനാട്ടും

70

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിൻറെ പന്തൽ കാൽനാട്ട് 15ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി വിഭാഗത്തിൻറെ പന്തലുകൾ ഉയരുക. ചെറുതുരുത്തി ആരാധനാ പന്തൽവർക്സ് ഉടമ സെയ്തലവിയാണ് ഇരു പന്തലുകളുടെയും നിർമ്മാണം. 15ന് രാവിലെ 9.30നും 10നുമാണ് പന്തലുകളുടെ കാൽനാട്ട്. നേരത്തെ നടുവിലാൽ പന്തലിൻറെ ദീപവിതാനം റെക്കോർഡിൽ ഇടം നേടിയിരുന്നു. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗത്തിൻറെ പന്തൽ നിർമ്മാണം പുരോഗമിക്കുകയാണ്. 23നാണ് പൂരം.