തേക്കിൻകാട് ബി.ജെ.പി സമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് ആൾക്കൂട്ടം; കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെ കേസ്, ജെ.പി നദ്ദയെയും സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതിചേർക്കുമെന്നും പോലീസ്

70
8 / 100

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ട് തൃശൂരിൽ തേക്കിൻകാട് മൈതാനിയിൽ നടന്ന പൊതുസമ്മേളനത്തിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് എപ്പിഡമിക് ആക്ട് ചുമത്തിയാണ് കേസ്. കണ്ടാലറിയാവുന്ന ആയിരം പേർക്കെതിരെയാണ് ഈസ്റ്റ് പോലീസ് കേസെടുത്തിരിക്കുന്നത്. നിയന്ത്രണങ്ങൾ പാലിക്കാതെ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചുവെന്ന് കണ്ടെത്തൽ. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത അഖിലേന്ത്യാ അധ്യക്ഷൻ ജെ.പി നദ്ദയെയും സംസ്ഥാന ജില്ലാ നേതാക്കളെയും പ്രതി ചേർക്കുമെന്നും പോലീസ് വ്യക്തമാക്കി.