ന്യൂനപക്ഷ പ്രശ്നങ്ങൾ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് 30ന് തൃശൂരിൽ

17

ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിങ് നവംബര്‍ 30ന് തൃശൂര്‍ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ (രാമനിലയം) വച്ച് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50 പേര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളവര്‍ക്ക് രാവിലെ 10.30 മുതല്‍ ഉച്ചക്ക് 2.30 വരെയുള്ള സമയത്ത് വിഷയങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ നല്‍കാം. ഹാജരാകാന്‍ ഉദ്ദേശിക്കുന്നവര്‍ 0484-2993148 എന്ന ഫോണ്‍ നമ്പറില്‍ കമ്മീഷന്‍ ഓഫീസില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കായിരിക്കും പ്രവേശനം.