പൂരം പ്രമാണിമാർക്ക് തൃശൂരിന്റെ സ്നേഹാദരം നാളെ ശ്രീമൂലസ്ഥാനത്ത്

104

തൃശൂരിന്റെ പൂരപ്രമാണികളെ യുവസംസ്കാര ‘പൂരം പുടവ’ നൽകി ആദരിക്കുന്നു. വ്യാഴാഴ്ച രാവിലെ 9.30ന് വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആദരിക്കും. തിരുവമ്പാടി, പാറമേക്കാവ് വിഭാഗത്തിൽ പൂരത്തെ ആഘോഷമാക്കുന്നതിന് നേതൃത്വം നൽകുന്നവരെയാണ് ആദരിക്കുന്നത്. മേളപ്രമാണിമാരായ പെരുവനം കുട്ടൻമാരാർ, കിഴക്കൂട്ട് അനിയൻ മാരാർ, വാദ്യപ്രമാണിമാരായ പരക്കാട് തങ്കപ്പൻമാരാർ, കോങ്ങാട് മധു, വെടിക്കെട്ട് പ്രമാണിമാരായ സെബിൻ, ഷീന സുരേഷ്, ആനപാപ്പാൻമാരായ ചാമി, സുമേഷ്, ആന ചമയങ്ങളുടെ പ്രധാനി വസന്തൻ, പുരുഷോത്തമൻ, ആലവട്ടം ചാമരങ്ങളുടെ നിർമാതാക്കളായ മുരളീധരൻ, സുജിത്ത്, പന്തം നിർമാതാക്കളായ കൃഷ്ണൻകുട്ടി, രംഗനാഥൻ, പന്തൽ നിർമാതാക്കളായ യൂസഫ്, സൈതലവി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ എന്നിവരെയാണ് ആദരിക്കുന്നത്. ആദര ചടങ്ങിൽ പി.ബാലചന്ദ്രൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് വി.നന്ദകുമാർ കോർപ്പറേഷൻ കൗൺസിലർമാർ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.

Advertisement
Advertisement