പൂരമൊരുക്കുന്നവർക്ക് പൂരപ്രേമിസംഘത്തിന്റെ സൗജന്യ വാക്സിനേഷൻ ക്യാമ്പ് നാളെ

70

ക്ഷേത്രങ്ങളുമായും പൂരോൽസവങ്ങളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് സൗജന്യമായി കോവിഡ് വാക്സിനേഷൻ നൽകുന്നു. ടി.സി കുഞ്ഞിയമ്മ ട്രസ്റ്റിന്റെ സഹകരണത്തോടെ പൂരപ്രേമി സംഘമാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട 150 പേർക്കാണ് സൗജന്യമായി വാക്സിൻ നൽകുക. ബുധനാഴ്ച ഷൊർണൂർ റോഡിൽ സരോജ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ക്യാമ്പ് സംഘടിപ്പിക്കുകയെന്ന് ടി.സി കുഞ്ഞിയമ്മ ട്രസ്റ്റി ടി.സി.മധുചന്ദ്രനും പൂരപ്രേമിസംഘം കൺവീനർ വിനോദ് കണ്ടെംകാവിലും അറിയിച്ചു.