ഫാ.ആൻ്റണി കുറ്റിക്കാട്ട് സി.എം.ഐ നിര്യാതനായി

35
8 / 100

തൃശൂർ ദേവമാത പ്രവിശ്യംഗമായ ഫാ.ആൻറണികുറ്റിക്കാട്ട് (72) നിര്യാതനായി. ഇരിഞ്ഞാലക്കുട രൂപതയിൽ മേട്ടിപ്പാടം ഇടവക കുറ്റിക്കാട്ട് പരേതരായ ദേവസി – റോസ ദമ്പതികളുടെ മൂന്നാമത്തെ മകനാണ് ഫാ.ആൻറണികുറ്റിക്കാട്ട് സി.എം.ഐ. സെൻ്റ് ആൻ്റണീസ് സ്കൂളിലെ പ്രാഥമീക പഠനത്തിനു ശേഷം എൽത്തുരുത്ത് സെൻ്റ്. അലോഷ്യസ് ഹൈസ്ക്കൂളിൽ നിന്ന് ഉന്നത വിജയം കരസ്ഥമാക്കി. ബാഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് അഞ്ചാം റാങ്കോടെ തൻ്റെ ഡിഗ്രി പഠനവും, ട്രിച്ചി സെൻ്റ് ജോസഫ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിൽ ഒന്നാം റാങ്കും എം ഫിൽ രണ്ടാം റാങ്കോടേയും പൂർത്തിയാക്കി. പൂനെ ജ്ഞാനദീപ വിദ്യാ പീഠത്തിൽ നിന്ന് തത്വശാസ്ത്രവും, ദൈവശാസത്രവും പഠിച്ചതിനു ശേഷം 1976 ൽ പുരോഹിതനായി അഭിഷിക്തനായി. അതിനു ശേഷം വിവിധ സ്ഥാപനങ്ങളിൽ സേവനം അനുഷ്ടിച്ചു. വൈദീക വിദ്യാർത്ഥികളുടെ ഗുരുനാഥൻ, കോളേജ് അധ്യാപകൻ, ബർസാർ, ഹോസ്റ്റൽ വാർഡൻ, ഡയറക്ടർ ഓഫ് സി.എസ്.എ, വികാരി, അസിസ്റ്റൻ്റ് വികാരി, സെൻ്റ് അലോഷ്യസ് ബോർഡിങ്ങ് ഡയറക്ടർ വൊക്കേഷൻ പ്രൊമോട്ടർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം കാഴ്ചവെച്ചു. സാഹിത്യ മേഖലയിൽ “സാഹിത്യ പരിഷത്” ഗോൾഡ് മെഡൽ ജേതാവ് കൂടിയാണ് ഫാ. ആൻറണി കുറ്റിക്കാട്ട്. സംസ്ക്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് സെൻറ് മേരീസ് ആശ്രമ ദേവാലയത്തിൽ നടക്കും.