മന്ത്രി മൊയ്തീൻ വിവരങ്ങൾ കൈമാറി, നടൻ വി.കെ.ശ്രീരാമൻ അടയാളപ്പെടുത്തി: കുന്നംകുളത്ത് സമ്പൂർണ ശുചിത്വ സർവേ ആരംഭിച്ചു

13
4 / 100

ആദ്യ സർവേ തദ്ദേശമന്ത്രിയുടെ ഓഫീസിൽ നിന്ന്

ഹരിത കേരളമിഷന്റെ ശുചിത്വ പദവി നേടിയ കുന്നംകുളം നഗരസഭയിൽ സമ്പൂർണ ശുചിത്വ പദവി ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ‘നല്ല വീട്, നല്ല നഗരം’ ശുചിത്വ വിവര ശേഖരണ സർവേ ആരംഭിച്ചു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ്റെ ക്യാംപ് ഓഫീസിൽ നിന്ന് ആദ്യമായി വിവരങ്ങൾ ശേഖരിച്ചു. ചലച്ചിത്രതാരവും നഗരസഭയുടെ ശുചിത്വ അംബാസിഡറുമായ നടൻ ശ്രീരാമനാണ് മന്ത്രിയിൽ നിന്നും വിവരശേഖരണം നടത്തിയത്.

ശുചിത്വ സംവിധാനങ്ങൾ നിലിവിൽ എത്രത്തോളം വീടുകളിലും സ്ഥാപനങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് വിശകലനം ചെയ്യാനുള്ള വിവരശേഖരണമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ക്യാംപ് ഓഫീസിൽ നിന്നാരംഭിച്ചത്.

നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, വൈസ് ചെയർ പേഴ്സൺ സൗമ്യ അനിലൻ, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി എം സുരേഷ്, ടി സോമശേഖരൻ, പ്രിയ സജീഷ്, പി കെ ഷബീർ, മുൻ ചെയർമാൻ സി വി ബേബി, സെക്രട്ടറി ടി കെ സുജിത്, ഹെൽത്ത് സൂപ്പർവൈസർ കെ എസ് ലക്ഷ്മണൻ, ഹെൽത്ത് ഇൻസ്പെക്ടർ എൻ കമലാക്ഷി, കുടുംബശ്രീ ചെയർ പേഴ്സൺമാരായ തങ്കം വിശ്വംഭരൻ, ഷിജി നികേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി. മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

നൂറുശതമാനം വീടുകളിലും സ്ഥാപനങ്ങളിലും ഉറവിട മാലിന്യ സംസ്കരണ ഉപകരണങ്ങളും ഹരിത കർമസേന അംഗത്വവും ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.

ശുചിത്വ സർവേ ഫെബ്രു. 20 നകം പൂർത്തിയാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.