മഴ കനത്തു; തൃശൂർ പൂരം രാത്രി എഴുന്നെള്ളിപ്പുകൾ താളം തെറ്റി; പുലർച്ചെ വെടിക്കെട്ട് മാറ്റിവെച്ചു

481

മഴ ശക്തമായതോടെ തൃശൂർ പൂരം ഘടകപൂരങ്ങളുടെ രാത്രി എഴുന്നെള്ളിപ്പ് താളം തെറ്റി. ഘടകപൂരങ്ങളിൽ പലർക്കും മേളം പൂർത്തിയാക്കാനിയില്ല. നേരത്തെയെത്തി മടങ്ങുന്ന കണിമംഗലത്തിന് മാത്രമാണ് മേളം പൂർത്തിയാക്കാനായത്. എങ്കിലും ഇടവിട്ട് പെയ്ത മഴ എഴുന്നെള്ളിപ്പിനെ ബാധിച്ചിരുന്നു. പകൽ പൂരങ്ങൾ മഴയില്ലാതെ അവസാനിച്ചെങ്കിലും കുടമാറ്റത്തിൻറെ അവസാനം മഴയിലായിരുന്നു. രാത്രി പൂരം ഘടകക്ഷേത്രങ്ങൾ ആരംഭിച്ചെങ്കിലും പാതിവഴിയിൽ മഴയെത്തിയത് ദുരിതത്തിലാക്കി. ലാലൂർ കാർത്യായനി ഭഗവതിയുടെയും അയ്യന്തോൾ ഭഗവതിയുടെയും മേളവും പാതിവഴിയിൽ അവസാനിപ്പിച്ചു. തുടർന്ന് വലംതലകൊട്ടി വടക്കംനാഥനെ പ്രദക്ഷിണം വച്ച് മടങ്ങി. മറ്റ് ഘടക പൂരങ്ങളുടെ പൂരങ്ങളുടെ വരവും മഴമൂലം കുഴഞ്ഞു. ഇതോടെ പുലർച്ചെ നടത്തേണ്ട വെടിക്കെട്ടും അനിശ്ചിതത്വത്തിലായി. കുഴികൾ മൂടിയിട്ടിട്ടുണ്ടെങ്കിലും ഭൂമി നനഞ്ഞതും തോരാത്ത മഴയും പുലർച്ചെ വെടിക്കെട്ട് ദേവസ്വങ്ങൾ ഉപേക്ഷിച്ചു. നാളെ വൈകീട്ട് നടത്താനായി ദേവസ്വങ്ങൾ തീരുമാനിച്ചുവെങ്കിലും ജില്ലാ ഭരണകൂടവും പൊലീസുമായും ചർച്ച ചെയ്ത് സമയത്തിൽ വ്യക്തത വരുത്തും.

Advertisement
Advertisement