‘മഴ ചതിച്ചു’: തൃശൂർ പൂരം വെടിക്കെട്ട് മഴയെ തുടർന്ന് വീണ്ടും മാറ്റി

18

മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് മഴയെ തുടർന്ന് വീണ്ടും മാറ്റി. കാലാവസ്ഥ അനുകൂലമെങ്കിൽ ശനിയാഴ്ച വൈകീട്ട് വെടിക്കെട്ട് നടത്താനായിരുന്നു തീരുമാനം. മൂടിക്കെട്ടലുണ്ടായിരുന്നുവെങ്കിലും മഴയില്ലാത്തതിനാൽ വെടിക്കെട്ട് നടത്താനുള്ള ഒരുക്കങ്ങളിലേക്ക് കടന്നുവെങ്കിലും ഉച്ച കഴിഞ്ഞതോടെ മഴ പെയ്തു. ഇതോടെ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമാകുന്ന മുറക്ക് കൂടിയാലോചനകൾക്ക് ശേഷം വെടിക്കെട്ട് നടത്തുമെന്ന് ദേവസ്വങ്ങളും തുടര്‍നടപടികള്‍ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് സ്വീകരിക്കുമെന്ന് കളക്ടറും അറിയിച്ചു. ഇത് മൂന്നാം തവണയാണ് പൂരം വെടിക്കെട്ട് മാറ്റിവെക്കുന്നത്.

Advertisement
Advertisement