
മഴയെ തുടർന്ന് മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് ശനിയാഴ്ച നടക്കും. വൈകീട്ട് 6.30ന് വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങളുടെ സംയുക്ത യോഗ തീരുമാനത്തിന് ജില്ലാ ഭരണകൂടത്തിൻറെ അനുമതിയായി. പൂരം നാളിൽ പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് മഴ കാരണം മാറ്റിവെച്ചത്. അന്ന് തീരുമാനിച്ചത് ഞായറാഴ്ച പൊട്ടിക്കാനായിരുന്നു. ഞായറാഴ്ച അവധി വരുന്നതിനാൽ ശുചീകരണം എളുപ്പത്തിലാക്കാനായിട്ടാണ് ഇത് ശനിയാഴ്ച വൈകീട്ട് പൊട്ടിക്കാനുള്ള ദേവസ്വങ്ങളുടെ ധാരണ. ആന്ധ്രതീരത്തിന് മുകളിലെ ന്യൂനമർദ്ദം അഞ്ച് ദിവസം ഇടിമിന്നലും കാറ്റോടും കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇനിയും വൈകിപ്പിക്കേണ്ടെന്നാണ് തീരുമാനം.