മാധ്യമപ്രർത്തകൻ ജിയോസണ്ണിയെ തൃശൂർ അനുസ്മരിക്കുന്നു; അനുസ്മരണവും രംഗചേതനയുടെ നാടകാവതരണവും നാളെ

16

തൃശൂർ ജില്ലയിലെ സാംസ്കാരിക മണ്ഡലത്തിൽ സജീവ സാനിദ്ധ്യമായിരുന്ന മാധ്യമ പ്രവർത്തകനും ഹ്രസ്വചിത്ര സംവിധായകനുമായിരുന്ന അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ജിയോസണ്ണി യോടുള്ള ബഹുമാന സൂചകമായി രംഗചേതനയുടെ നേതൃത്വത്തിൽ ജിയോയുടെ സുഹൃത്തുക്കളും മാധ്യമ പ്രവർത്തകരും സംസ്കാരിക പ്രവർത്തകരും ഒത്തുചേരുന്നു. 11ന് വൈകീട്ട് 5.30 ന് കേരള സംഗീത നാടക അക്കാദമി നാട്യ ഗൃഹത്തിൽ ( ബ്ളാക്ക് ബോക്സ്) ചേരുന്ന അനുസ്മരണ യോഗത്തിൽ എഴുത്തുകാരൻ സി.ആർ.ദാസ്, തൃശൂർ പ്രസ്സ് ക്ലബ് സെക്രട്ടറി എം.വി വിനീത, നടൻ സുനിൽ സുഖദ,സിനിമാ സംവിധായകൻ ബിജുലാൽ, ഡോ. മോഹൻദാസ്. ഇ.ഡി ഡേവീസ്, ആൻറ്റോ കല്ലേരി, ജിബിൻ, സുനിൽ തരകൻ തുടങ്ങിയവർ പങ്കെടുക്കും. രംഗചേതനയുടെ നിരവധി പരിപാടികൾ റിപ്പോർട്ട് ചെയ്തിട്ടുള്ള ജിയോസണ്ണി അവസാനമായി റിപ്പോർട്ട് ചെയ്ത നാടക പരിപാടി മാർച്ച് എട്ട് വനിതാ ദിനത്തിന് രംഗചേതന അവതരിപ്പിച്ച കെ.വി.ഗണേഷ് രചനയും സംവിധാനവും നിർവ്വഹിച്ച “പെണ്ണഴക്”എന്ന നാടകം ആയിരുന്നു. നാടകത്തേയും സിനിമയേയും ഏറെ സ്നേഹിച്ച തൃശൂരിൻ്റ പ്രിയ മാധ്യമ സുഹൃത്ത് ജിയോസണ്ണിയോടുള്ള ബഹുമാന സൂചകമായി രംഗചേതന പ്രവർത്തകർ അന്നേ ദിവസം “പെണ്ണഴക്” എന്ന നാടകം വീണ്ടും അരങ്ങിൽ അവതരിപ്പിയ്ക്കും.