മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

35

സ്വയം നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ധനമന്ത്രി തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പ്രവേശിച്ചത്. കഴിഞ്ഞ ആറിനാണ് തോമസ് ഐസക്കിന് കോവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നേരത്തെയും മുഖ്യമന്ത്രിയുടെ കോവിഡ് പരിശോധന നടത്തിയിരുന്നു.

Advertisement
Advertisement