മെഡിക്കൽ കോളേജിൽ ഒ.പി സമയത്തിൽ മാറ്റം

1

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഗവ മെഡിക്കൽ കോളേജിൽ മെയ്‌ അഞ്ചു മുതൽ ഒ.പി സമയം രാവിലെ 8 മുതൽ 10. 30 വരെയായി ക്രമീകരിച്ചു.
രോഗിയുടെ കൂടെ ഒരു കാരണവശാലും ഒന്നിൽ കൂടുതൽ കൂട്ടിരിപ്പുകാരെ അനുവദിക്കുന്നതല്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടിയന്തര സ്വഭാവമുള്ള ചികിത്സ മാത്രമേ മെഡിക്കൽ കോളേജിൽ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.