മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്

119

പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി (മലയാളം മീഡിയം – ആൺകുട്ടികൾ)/ ചേലക്കര (ഇംഗ്ലീഷ് മീഡിയം-ആൺകുട്ടികൾ) എന്നീ സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ നിലവിലുളള 4 ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള എം.ആർ.എസ് ൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.  പ്രതിമാസം 12,000 രൂപ ഓണറേറിയം ഉണ്ടായിരിക്കും. അപേക്ഷകർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം  ജനുവരി 21 തൃശൂർ, അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം. ചേലക്കര
എം ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 10.30നും  വടക്കാഞ്ചേരി എം.ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 2 മണിക്കും നടക്കും. ഫോൺ: 0487 – 2360381

Advertisement
Advertisement