രാജ്യത്ത് തുടർച്ചയായ പത്താം ദിവസം; പെട്രോൾ, ഡീസല്‍ വിലയിൽ മാറ്റമില്ല

5
8 / 100

രാജ്യത്ത് തുടർച്ചയായ പത്താം ദിവസവും പെട്രോൾ, ഡീസല്‍ വിലയിൽ മാറ്റമില്ല. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില കുറഞ്ഞതിനെ തുടർന്ന് രാജ്യത്ത് മാർച്ച് 30നാണ് ഇന്ധനവില അവസാനമായി കുറച്ചത്. അന്ന് പെട്രോളിന് 22 പൈസയും ഡീസലിന് 23 പൈസയുമാണ് കുറഞ്ഞത്. ഇതിന് മുൻപ് തുടർച്ചയായ നാല് ദിവസം വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപറഷൻ വെബ്സൈറ്റിലെ കണക്ക് പ്രകാരം ഡൽഹിയിൽ പെട്രോളിന് 90.56 രൂപയാണ്. ഡീസലിന് 80.87 രൂപയും. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 96.98 രൂപയും ഡീസലിന് 87.96 രൂപയുമാണ്.