രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ നവീകരിച്ച ഒപി ബ്ലോക്കും ലാബും ഉദ്ഘാടനം നാളെ

7
4 / 100

നാഷണൽ ആയുഷ് മിഷൻ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിലെ ഒപി ബ്ലോക്കിന്റെയും ലാബി ന്റെയും ഉദ് ഘാടനം ഇന്ന് ( ഫെബ്രുവരി 16) രാവിലെ രാവിലെ 10 ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ഷൈലജ ടീച്ചർ ഓൺലൈനായി നിർവഹിക്കും.
കൃഷി മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മുഖ്യ പ്രഭാഷണം നടത്തും.
വൈസ് പ്രസിഡന്റ്‌ ഷീന പനയങ്ങാട്ടിൽ,നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ ദിവ്യ എസ് അയ്യർ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ പി ആർ സലജ കുമാരി തുടങ്ങിയവർ പങ്കെടുക്കും.

35 ലക്ഷം രൂപ മുടക്കി പരിശോധന മുറികൾ, രോഗികളുടെ കാത്തിരിപ്പു സ്ഥലം തുടങ്ങിയവ സജ്ജമാക്കിയിരിക്കുന്നു.20 ലക്ഷം രൂപ ഉപയോഗിച്ച് ബയോ കെമിസ്ട്രി അനലൈസർ തുടങ്ങിയ ആധുനിക ഉപകരണങ്ങൾ സജ്ജീകരിച്ചു കൊണ്ട് രക്ത പരിശോധനയും മറ്റും കാര്യക്ഷമമാക്കുവാൻ കഴിയുന്ന തരത്തിൽ നവീകരിച്ച ലാബും ഒരുക്കിയിരിക്കുന്നു.