രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ റെറ്റിന ക്ലിനിക്കിന്റെയും ക്ഷാര സൂത്ര സർജറി യൂണിറ്റിന്റെയും ഉദ്ഘാടനം നാളെ

14
4 / 100

രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ റെറ്റിന ക്ലിനിക്, ക്ഷാര സൂത്ര സർജറി യൂണിറ്റ് എന്നിവ ശനിയാഴ്ച വൈകീട്ട് നാലിന് മന്ത്രി വി എസ് സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ആർ സലജ കുമാരി, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ എം ജി ശ്യാമള തുടങ്ങിയവർ പങ്കെടുക്കും.

കൃഷി വകുപ്പ് മന്ത്രി ശ്രീ വി എസ് സുനിൽകുമാറിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 56 ലക്ഷം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ഇവ സജ്ജമാക്കിയിരിക്കുന്നത്
ഡയബറ്റിക് റെറ്റിനോപ്പതി,ഗ്ലാക്കോമ തുടങ്ങിയവ മുൻകൂട്ടി കണ്ടുപിടിക്കാനും, അതിന്റെ ചികിത്സ വേണ്ട സമയത്ത് തുടങ്ങാനുമാണ് റെറ്റിന ക്ലിനിക് ലക്ഷ്യംവെയ്ക്കുന്നത്.

അർശസ് ഭഗന്ദരം ഫിഷർ തുടങ്ങിയ മൂലരോഗങ്ങൾ പൈലോനിഡൽ സൈനസ് പോലുള്ള നാളീരോഗങ്ങൾ എന്നിവയ്ക്ക് ആയുർവേദത്തിൽ ചെയ്തുവരുന്ന ഒരു ശസ്ത്രക്രിയയാണ് ആണ്‌ ക്ഷാരസൂത്ര ചികിത്സ. പാർശ്വഫലങ്ങൾ ഇല്ലാത്തതും ചെലവുകുറഞ്ഞതും രോഗ പുനരാവർത്തന സാധ്യത തീരെ ഇല്ലാത്തതുമായ ഈ ചികിത്സാരീതിക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സർജറി തിയേറ്റർ ഇവിടെ ആരംഭിക്കും.