ലോറി തകരാറിലായി വഴിയിൽ: പാതിരാവിലും കുരുക്കിലമർന്ന് കുതിരാൻ, ഇഴഞ്ഞ് നീങ്ങി വാഹനങ്ങൾ

40
8 / 100

വഴുക്കുംപാറക്ക് സമീപം ചരക്ക് ലോറി തകരാറിലായതിനെ തുടർന്ന് കുതിരാനിൽ പാതിരാവിലും കുരുക്ക്. തൃശുര്‍ ഭാഗത്ത് നിന്ന പാലക്കാട് ഭാഗത്തെക്ക് ചരക്ക് കയറ്റി പോകുന്ന ലോറിയാണ് വഴുക്കും പാറയിൽ വെച്ച് തകരാറിലായി കിടന്നത്. ഇതോടെ ഗതാഗതം ഒറ്റവരിയിലാക്കി. നിര തെറ്റി വാഹനങ്ങൾ കയറിയതോടെ ഇരുഭാഗത്ത് നിന്നുമുള്ള വാഹനങ്ങൾ കുരുക്കിലായി. ഹൈവേ പോലീസ് ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ ഒറ്റവരിയായി കടത്തി വിടുകയാണ്. വാഹനങ്ങളുടെ നീണ്ട നിര ചുവന്നമണ്ണ് വരെയെത്തി. ആഴ്ച അവസാനമായതിനാൽ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്.