നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ ഭാരത് കലാഭാസ്കർ പുരസ്കാരം മുകുന്ദൻ ഇളംകുറ്റിപെരുമലയനും ഭാരത് കലാരത്ന പുരസ്കാരം ഷിജിത്-പാവർതി ദമ്പതികൾക്കും

13
8 / 100

കലാ-സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നവനീതം കൾച്ചറൽ ട്രസ്റ്റിന്റെ 2020ലെ സമഗ്ര സംഭവനക്കുള്ള ഭാരത് കലാഭാസ്കർ പുരസ്കാരത്തിന് മുകുന്ദൻ ഇളംകുറ്റിപെരുമലയനും പുതു ലമുറയിൽ വ്യക്തി മുദ്ര പതിപ്പിച്ചവർക്കുള്ള ഭാരത് കലാരത്ന പുരസ്കാരത്തിന് ഷിജിത്-പാവർതി ദമ്പതികളും അർഹരായി. അര ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് ഭാരത് കലാഭാസ്കർ പുരസ്കാരം. ഭരത് കലാരത്ന പുരസ്കാരം കാൽ ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ്. ഉത്തര മലബാറിെൻറ അനുഷ്‌ഠാന കലയായ തെയ്യത്തിെൻറ അതികായനായ മുകുന്ദൻ ഇളംകുറ്റി പെരുമലയൻ കളിങ്ങോം നാട്ടിലെ ഇളംകുറ്റിപെരുമലയൻ തറവാട്ടിൽ കരിച്ചേരി കണാരൻ പണിക്കരുടെയും മാണിയുടെയും മകനാണ്. ആറ് പതിറ്റാണ്ടായി കാസർകോഡ് ജില്ലയിലെ തെയ്യം മേഖലയിൽ കോലധാരിയായും പുതുതലമുറ കനലാടിമാർക്ക് ഗുരുക്കളായും സജീവമാണ്. ഭരതനാട്യരംഗത്തെ നവ സാന്നിധ്യങ്ങളിൽ ശ്രദ്ധേയരാണ് ഷിജിത്-പാർവതി ദമ്പതികൾ. നർത്തകനും അധ്യാപകനുമായ ഷിജിത് നമ്പ്യാർ ചെന്നൈ കലാക്ഷേത്രയിലെ മുൻ അധ്യാപകനാണ്. ഒട്ടേറെ ദേശീയ, അന്തർദേശീയ വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. കലാക്ഷേത്രയിൽ നൃത്യാഭ്യാസം പൂർത്തിയാക്കിയ പാർവതി മേനോൻ ചുരുങ്ങിയ കാലംകൊണ്ട് തനത് ശൈലിയും രൂപപ്പെടുത്തി. നവനീതം ചെയർമാൻ ടി.ആർ. വിജയകുമാർ, ഡയറക്ടർ ബെൽരാജ് സോണി,കമ്മിറ്റി അംഗം ശരത് കൃഷ്ണൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.