വാക്സിൻ ക്ഷാമം തൃശൂരിലും: മെഗാ വാക്സിനേഷൻ ക്യാമ്പുകളും നിറുത്തി; നാളെ മുതൽ ക്യാമ്പ് നിറുത്തുകയാണെന്ന് ഡി.എം.ഒയുടെ അറിയിപ്പ്

10

വാക്സിൻ ക്ഷാമത്തെ തുടർന്ന് തൃശൂരിലെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകളും നിറുത്തി. ജവഹര്‍ ബാലഭവന്‍, തൃശൂര്‍ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലായി നടന്നു വരുന്ന മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍, വാക്സിന്‍റെ ലഭ്യത കുറവ് മൂലം മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വെളളിയാഴ്ച മുതല്‍ താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്നതാണെന്ന് ഡി.എം.ഒ അറിയിച്ചു. വാക്സിന്‍ ലഭ്യമാകുന്ന മുറക്ക് ഇവ പുനരാരംഭിക്കുന്ന താണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിക്കുന്നു.