വായന മാസാചരണം വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരങ്ങള്‍

11

വായന മാസാചരണത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കും പൊതു ജനങ്ങള്‍ക്കുമായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ്, പൊതുവിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ ലൈബ്രറി കൗണ്‍സില്‍, നെഹ്റു യുവകേന്ദ്ര, പി എന്‍ പണിക്കര്‍ ഫൌണ്ടേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

Advertisement

ചിത്രരചന (എല്‍.പി), പദ്യപാരായണം (യു.പി), ക്വിസ് മത്സരം (ഹൈസ്‌കൂള്‍), പ്രസംഗമത്സരം (എച്ച്.എസ്.എസ്/വി.എച്ച്.എസ്.ഇ.), ഉപന്യാസം(കോളേജ്) എന്നിങ്ങനെയാണ് മത്സരങ്ങള്‍. സ്‌കൂള്‍ തലത്തില്‍ നടത്തുന്ന മത്സരത്തില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ഉപജില്ലാതല മത്സരത്തില്‍ പങ്കെടുക്കാം. ഉപജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവുക. വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. അതാത് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കാണ് ചുമതല. ജില്ലാ തല മത്സരങ്ങള്‍ ജൂലൈ 10ന് രാവിലെ 10 മണി മുതല്‍ തൃശൂര്‍ സി എം എസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെച്ച് നടക്കും. കോളേജ് തലത്തിലുള്ള മത്സരം, ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സംഘടിപ്പിക്കുക.

പൊതുജനങ്ങള്‍ക്ക് പുസ്തകാസ്വാദന കുറിപ്പ് തയ്യാറാക്കല്‍ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഏത് പുസ്തകത്തെക്കുറിച്ചും ആസ്വാദനകുറിപ്പ് തയ്യാറാക്കാം. തയ്യാറാക്കിയ കുറിപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍, അയ്യന്തോള്‍, തൃശൂര്‍ – 680003 എന്ന വിലാസത്തില്‍ ജൂലൈ 10നുള്ളില്‍ ലഭിക്കണം.

Advertisement