വായ്പാ പലിശ നിരക്കുകളുയരും: റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു

9

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.40ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ റിപ്പോ നിരക്ക് 4.40ശതമാനമായി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ആണ് ഇക്കാര്യം അറിയിച്ചത്. ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് 2020 മെയ് മുതൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. മോണിറ്ററി പോളിസി സമിതിയുടെ അസാധാരണ യോഗത്തിലാണ് നടപടി. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ മോണിറ്ററി പോളിസി സമിതി അസാധാരണ യോഗം ചേരുകയായിരുന്നു. യോഗത്തില്‍ പങ്കെടുത്തവരെല്ലാം നിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലച്ച് വോട്ട് ചെയ്‌തു. ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് വായ്‌പ നൽകുന്ന നിരക്കാണ് റിപ്പോ നിരക്ക്.

Advertisement
Advertisement