വേലൂര്‍ ഗവ. ആര്‍ എസ് ആര്‍ വി സ്‌കൂളിലെ നവീകരിച്ച ഗ്രൗണ്ട് ഉദ്ഘാടനം നാളെ

12
4 / 100

95 വര്‍ഷത്തെ പൈതൃകമുള്ള വേലൂര്‍ ഗവ. രാജാ സര്‍ രാമവര്‍മ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നവീകരിച്ച ഗ്രൗണ്ടിന്റെ ഉദ്ഘാടനം നാളെ നാലിന് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വഹിക്കും. മന്ത്രി എ.സി മൊയ്തീന്‍ അധ്യക്ഷത വഹിക്കും.

മന്ത്രി എസി മൊയ്തീന്‍ മുന്‍കയ്യെടുത്ത് കായിക വകുപ്പ് അനുവദിച്ച ഒരു കോടി രൂപ കൊണ്ടാണ് സ്‌കൂളില്‍ മികവുറ്റ കളിസ്ഥലം തയ്യാറാക്കിയിരിക്കുന്നത്. ആധുനിക രീതിയിലുള്ള ബാസ്‌ക്കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ കോര്‍ട്ട്, മള്‍ട്ടി ലെവല്‍ സിന്തറ്റിക്ക് കോര്‍ട്ട് എന്നിവ മാത്രം 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ചു. ഗ്രൗണ്ടിന്റെ പ്രയോജനം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിലെ കായിക താരങ്ങള്‍ക്കും ലഭ്യമാകും.

രമ്യ ഹരിദാസ് എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി വില്യംസ്, ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കായിക എന്‍ജിനീയറിങ് വിഭാഗം അസി. എന്‍ജിനീയര്‍ കെ എന്‍ നിഖില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.