വ്യവസായ മന്ത്രി പി രാജീവിന് കോവിഡ്: മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

6

വ്യവസായ മന്ത്രി പി രാജീവിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വകുപ്പ് തല യോഗങ്ങളിലും സര്‍‌ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളിലും സജീവമായി നില്‍ക്കെയാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
അരുവിക്കര എം.എല്‍.എ ജി സ്റ്റീഫനേയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊവിഡാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.