സാങ്കേതിക തകരാർ: ഷാര്‍ജ – കോഴിക്കോട് വിമാനം തിരുവനന്തപുരത്ത് ഇറക്കി

8
4 / 100

ഷാര്‍ജ – കോഴിക്കോട് വിമാനം സാങ്കേതിക തകരാറിനേ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് മുന്‍കരുതലിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. 
ഒരു മണിയോടെയാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഹൈഡ്രോളിക് ഓയില്‍ ചോര്‍ച്ചയാണ് പ്രശ്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളും വിദഗ്ധരും ഉള്ളതിനാലാണ് തിരുവനന്തപുരത്ത് വിമാനം ഇറക്കിയത്.
104 യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 112 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.