സുവർണ്ണജൂബിലി നിറവിൽ എസ്.എഫ്.ഐ: തലമുറകളുടെ മഹാസംഗമം നാളെ തൃശൂരിൽ

20
4 / 100

എസ്​.എഫ്​.ഐ രൂപം കൊണ്ടതി​ൻറെ സുവർണ ജൂബിലി ആഘോഷത്തിൽ ‘സമരോത്സുകതയുടെ 50 വർഷങ്ങൾ’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി തലമുറകളുടെ മഹാസംഗമം’ ഞായറാഴ്​ച തൃശൂർ ശ്രീകേരളവർമ കോളജിൽ നടക്കും. ഉച്ചകഴിഞ്ഞ്​ മൂന്ന് മുതലാണ് പരിപാടി തുടങ്ങുക. എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ പ്രസിഡണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന​ എ. വിജയരാഘവൻ സംഗമം ഉദ്​ഘാടനം ചെയ്യും. 1970 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ജില്ലയിലെ എസ്​.എഫ്​.ഐ ഭാരവാഹികളായിരുന്നവരും സംഘടനയിൽ ചുമതല വഹിച്ച്​ പിന്നീട്​ വിവിധ മേഖലകളിൽ എത്തിയവരുമടക്കമുള്ളവർ പങ്കെടുക്കും. ഗസൽ സന്ധ്യയോടെ പരിപാടി അവസാനിക്കും. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി സി.എസ്​. സംഗീത്​, പ്രസിഡൻറ്​ ജാസർ ഇഖ്​ബാൽ, ജില്ല കമ്മിറ്റിയംഗം യദു അരവിന്ദ്​ എന്നിവർ പ​ങ്കെടുത്തു.