സെൻസെക്സ് എക്കാലത്തെയും ഉയർന്ന നിലയിൽ: 200 ലക്ഷം കോടി കടന്ന് ഓഹരികളുടെ വിപണി മൂല്യം

5
5 / 100

സെന്‍സെക്‌സ്‌ എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 50,474ലിലെത്തിയതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്‌ചെയ്ത ഓഹരികളുടെ വിപണിമൂല്യം 200 ലക്ഷംകോടി മറികടന്നു. 
അതായത് നിക്ഷേപകരുടെ ഓഹരി നിക്ഷേപത്തിന്റെ മൂല്യം 200.11 ലക്ഷംകോടിയാണ് വളര്‍ന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ് നിരക്കുപ്രകാരം 198.43 ലക്ഷംകോടിയായിരുന്നു മൂല്യം. 
ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച വളര്‍ച്ചാധിഷ്ഠിത ബജറ്റില്‍ ധനകമ്മി ഉയര്‍ത്തിയതും സ്വകാര്യവത്കരണ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചതുമാണ് വിപണിയെ സ്വാധീനിച്ചത്. 
ബജറ്റിനുശേഷം നാല് വ്യപാരദിനങ്ങളിലായി സെന്‍സെക്‌സ് 4,189 പോയന്റാണ് കുതിച്ചത്. ഈ റാലിയില്‍നിന്നുമാത്രം നിക്ഷേപകരുടെ സമ്പത്തിലുണ്ടായ വര്‍ധന 13.99 ലക്ഷംകോടി രൂപയാണ്.