‘സേവനം വാതില്‍ പടികളിൽ’ പുതിയ പദ്ധതിയുമായി കെ.എസ്.ഇ.ബി; മുണ്ടൂരിലും കൂനംമൂച്ചിയിലും പദ്ധതി തുടങ്ങി

132

സേവനം വാതില്‍പടികളില്‍ എന്ന പുതിയ സേവന പദ്ധതിയുമായി കെ എസ് ഇ ബി. ജില്ലയിൽ രണ്ടിടത്ത് പദ്ധതി ആരംഭിച്ചു. പദ്ധതി പ്രകാരം വീടുകളില്‍ ഇരുന്ന് ഫോണ്‍ കോളിലൂടെയോ, വാട്‌സ് ആപ്പ് സന്ദേശത്തിലൂടെയോ കെ.എസ്.ഇ.ബി സേവനം ഉറപ്പ് വരുത്താം.

മുണ്ടൂര്‍ കെ.എസ്.ഇ.ബി, കൂനംമൂച്ചി കെ.എസ്.ഇ.ബി ഓഫീസുകളിലാണ് നിലവിൽ പദ്ധതിക്ക് തുടക്കമായത്. ഉടൻ ജില്ലയിലെ മറ്റ് ഓഫീസുകളുടെ പരിധിയിലും പദ്ധതി നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു.

പുതിയ വൈദ്യുതി കണക്ഷന്‍, താരിഫ് മാറ്റൽ, മീറ്റര്‍ ബോര്‍ഡ് മാറ്റി സ്ഥാപിക്കല്‍, കണക്ടഡ് ലോഡ് മാറ്റം വരുത്തല്‍, ഓണര്‍ഷിപ്പ് മാറ്റം തുടങ്ങിയ സേവനങ്ങളാണ് ഇതിലൂടെ ലഭ്യമാക്കുക.

സേവനങ്ങൾക്കായി ഉപഭോക്താക്കൾ പേര്, ഫോൺ നമ്പർ സഹിതം കെ.എസ്.ഇ.ബി ഓഫീസുകളിൽ എത്തി ഉദ്യോഗസ്ഥരെ വിവരമറിയിച്ചാൽ ഇതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള സ്ക്വാഡ് ഉടൻ തന്നെ ഉപഭോക്താവിൻ്റെ വീട്ടിലെത്തി കാര്യങ്ങൾ വിലയിരുത്തി അന്നേ ദിവസം തന്നെ സേവനം ലഭ്യമാക്കും.
സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം ആരംഭിച്ചത്.