സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

28

അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീം സ്കോളർഷിപ്പിന് 2021-22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഇതേ വർഷത്തിൽ തൃശൂർ ജില്ലയിലെ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികളായിരിക്കണം. ഇവർ 2020-21 അധ്യയനത്തിൽ 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ കുറഞ്ഞത് സി പ്ലസ് ഗ്രെഡോ അതിന് മുകളിലോ ലഭിച്ചവർ ആകണം.
കുടുംബവാർഷിക വരുമാനം ഒരു ലക്ഷത്തിൽ അധികം ഉള്ളവർ അപേക്ഷിക്കേണ്ടതില്ല. അൺ എയ്‌ഡഡ്‌ സ്കൂളുകളിൽ പഠിക്കുന്നവർക്ക് സ്കോളർഷിപ്പിന് അർഹതയില്ല. അപേക്ഷ, അസൽ ജാതി, വരുമാന സർട്ടിഫിക്കറ്റ്, 4, 7 ക്ലാസുകളിലെ വാർഷിക പരീക്ഷയിൽ നേടിയ ഗ്രേഡ് സംബന്ധിച്ച ഹെഡ്മാസ്റ്ററുടെ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഓഗസ്റ്റ് 16ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട ബ്ലോക്ക്/നഗരസഭ/കോർപ്പറേഷൻ ഓഫീസുമായി ബന്ധപ്പെടുക. 
ഫോൺ: 0487 – 2360381