സ്വർണവില 39000ത്തിൽ; പവന് 600 രൂപ വർധിച്ചു

22

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ചു. പവന് 600 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 4875 രൂപയായി. പവന് 39000 രൂപയുമാണ് ഇന്നത്തെ വിപണിവില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന് ഔണ്‍സിന് 1765 ഡോളറാണ് നിലവില്‍. ഇന്നലെ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4800 രൂപയും പവന് 38,400 രൂപയുമായിരുന്നു ബുധനാഴ്ചത്തെ നിരക്ക്.

Advertisement
Advertisement