ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനംവകുപ്പ്: സിംഹങ്ങൾക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്ന് വനംവകുപ്പ്

19

ഹൈദരാബാദ് മൃഗശാലയിലെ സിംഹങ്ങളിൽ കോവിഡ് പടർന്നു എന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര വനംവകുപ്പ്. സിംഹങ്ങൾക്ക് സാർസ്-കോവ്2 എന്ന വൈറസാണ് ബാധിച്ചതെന്നും മനുഷ്യരെ വൈറസ് ബാധിക്കില്ലെന്നും വനംവകുപ്പ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറയുന്നു. മൃഗശാലയിലെ എട്ട് ഏഷ്യാറ്റിക് സിംഹങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. “ശ്വാസോഛ്വാസത്തിനു ബുദ്ധിമുട്ടിയ എട്ട് ഏഷ്യാറ്റിക് സിംഹങ്ങളുടെ സാമ്പിളെടുത്ത് പരിശോധിച്ചു. വിശദമായ പരിശോധനകൾക്കൊടുവിൽ ഇവർക്ക് സാർസ്-കോവ്2 എന്ന വൈറസ് ബാധിച്ചിരിക്കുകയാണെന്ന് സ്ഥിരീകരിച്ചു. മുൻകാലങ്ങളിലെ അനുഭവം പ്രകാരം വൈറസ് മനുഷ്യരിലേക്ക് പടരില്ല. അതുകൊണ്ട് തന്നെ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും വനംവകുപ്പ് വാർത്താകുറിപ്പിൽ അറിയിച്ചു. വൈറസ് ബാധിതരായ സിംഹങ്ങളെ ഐസൊലേറ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.