12 മുതൽ 14 വയസ് വരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ വിതരണം തുടങ്ങി

10

12 വയസ്സ് മുതൽ 14 വയസ്സ് വരെയുള്ള കുട്ടികൾക്കായുള്ള കോവിഡ് 19 വാക്സിനേഷൻ (കോർബിവാക്സ് ) താഴെ പറയുന്ന തരത്തിൽ ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ലഭ്യമാക്കാവുന്നതാണ്.

Advertisement
  ബ്ലോക്ക് , സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിൽ തിങ്കൾ, വെള്ളി; താലൂക്ക് ആശുപത്രികളിൽ ചൊവ്വ ;തൃശ്ശൂർ ഇരിഞ്ഞാലക്കുട  ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രി വടക്കാഞ്ചേരി എന്നിവിടങ്ങളിൽ വ്യാഴം; പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ശനി എന്ന ക്രമത്തിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ വാക്സിനേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്കൂൾ തുറക്കുന്നതിന് മുൻപ് തന്നെ ഈ പ്രായത്തിലുള്ള കുട്ടികൾ വാക്സിൻ എടുത്തുവെന്ന് ഉറപ്പു വരുത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
Advertisement