സമ്പൂര്‍ണ്ണ കോവിഡ് വിമുക്ത കോര്‍പ്പറേഷനാകാൻ തൃശൂർ: എല്ലാവരും തയ്യാറാകണമെന്ന് കൗണ്‍സിലര്‍മാരോട് മേയര്‍

25

സമ്പൂര്‍ണ്ണ കോവിഡ്-19 വിമുക്ത കോര്‍പ്പറേഷനാക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് കൗണ്‍സിലര്‍മാരോട് മേയര്‍ എം. കെ വർഗീസ് നിർദേശം നൽകി. കോര്‍പ്പറേഷന്‍ പരിധിയില്‍ 45 വയസ്സിനു മുകളിലുള്ള എല്ലാവരെയും കോവിഡ്-19 പ്രതിരോധ വാക്സിന്‍ എടുപ്പിക്കുന്നതിന്‍റെ ഭാഗമായി ആരോഗ്യ വകുപ്പും കോര്‍പ്പറേഷനും സംയുക്തമായി സമ്പൂര്‍ണ്ണ കോവിഡ്-19 വിമുക്ത കോര്‍പ്പറേഷന്‍ പദ്ധതി രൂപീകരിച്ചു. ഇതിന്‍റെ ഭാഗമായി ജവഹര്‍ ബാലഭവന്‍, ടൗണ്‍ഹാള്‍ എന്നീ സ്ഥലങ്ങളില്‍ നടക്കുന്ന കോവിഡ്-19 പ്രതിരോധ വാക്സിനേഷന്‍ ക്യാമ്പ് സജീവമാക്കുന്നതിനായി കൗണ്‍സിലര്‍മാര്‍ ഡിവിഷനുകളിലെ 45 വയസ്സിനു മുകളിലുള്ളവരെ കൊണ്ടു വന്ന് വാക്സിന്‍ എടുപ്പിക്കുന്നതിന് മുന്‍കൈ എടുക്കുന്നതിനും ഗ്രൂപ്പായി സ്ഥാപനങ്ങളില്‍ നിന്നോ റസിഡന്‍ഷ്യല്‍ അസ്സോസിയേഷന്‍ വഴിയോ വരുന്നവര്‍ക്ക് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായുള്ള സൗകര്യവും ലഭ്യമാണ്. ഇതിനായി ഓരോ ക്യാമ്പിലും നിരവധി കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.

ബുക്ക് ചെയ്യേണ്ട നമ്പര്‍ : 9037349199