ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ചയായിട്ടും മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ മാത്രമേ പരിശോധിക്കൂ എന്ന് ഐ.എം.എ. ജില്ലാ പ്രസിഡന്റ് ഡോ. ശോഭന മോഹൻദാസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദന്തൽ അസോസിയേഷന് കീഴിലുള്ള സ്ഥാപനങ്ങളും വെള്ളിയാഴ്ച പ്രവർത്തിക്കില്ല. അഞ്ചു ദിവസത്തിൽ ഒന്ന് എന്ന കണക്കിൽ സംസ്ഥാനത്തെ ആശുപത്രികളിൽ ഡോക്ടർമാരുടെ നേരെ ആക്രമണമുണ്ടാകുന്നുണ്ട്. മൂന്ന് വർഷത്തിനുള്ളിൽ 200-ലേറെ ആശുപത്രികളിൽ ആക്രമണങ്ങൾ നടന്നു. അക്രമണം നടന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രഥമ വിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്യണമെന്നും 24 മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടണമെന്നുമുള്ള ഹൈക്കോടതി വിധി പാലിക്കപ്പെടുന്നില്ലെന്നും ഐ.എം.എ. ഭാരവാഹികൾ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് പണിമുടക്കിന് നിർബന്ധിതരായതെന്ന് ഭാരവാഹികൾ പറഞ്ഞു. ഡോ. ഗോപികുമാർ, ഡോ. മോളി ബേബി, ഡോ. സുരേഷ്കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു
ഡോക്ടറെ ആക്രമിച്ച പ്രതികളെ പിടികൂടിയില്ല: വെള്ളിയാഴ്ച ജില്ലയിലെ ഡോക്ടർമാർ പണിമുടക്കും
Advertisement
Advertisement