കെ.എ തോമസ് മാസ്റ്റർ അനുസ്മരണം 19ന് മാളയിൽ

0

കെ.എ.തോമസ് മാസ്റ്റർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽസ്വാതന്ത്രൃ സമര സേനാനിയും സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായിരുന്ന കെ.എ.തോമസ് മാസ്റ്ററുടെ പതിനൊന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് 19ന് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ആദ്യകാല പത്രപ്രവർത്തകനായിരുന്ന തോമസ് മാസ്റ്ററുടെ സ്മരണയ്ക്ക് കേരളത്തിലെ മികച്ച പൊതുപ്രവർത്തകർക്ക് നൽകി വരുന്ന പുരസ്കാര സമർപ്പണവും നടക്കും. ഉച്ചതിരിഞ്ഞ്

Advertisement

മൂന്നിന് മാള പഞ്ചായത്ത് ഹാളിൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. സി.പി.ഐ.ദേശീയ നേതാവ് ആനി രാജക്ക് പുരസ്കാരം സമർപ്പിക്കും. പ്രഫ. കുസുമം ജോസഫ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തും. ദേശീയതയും സാംസ്കാരിക സംഘർഷങ്ങളും വിഷയത്തിൽ കെ.ഇ.എൻ.കുഞ്ഞഹമ്മദ് സ്മാരക പ്രഭാഷണം നടത്തും.

വി.ആർ.സുനിൽകുമാർ എം.എൽ.എ. അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവീസ് മുഖ്യാതിഥിയാവും. മുൻ എം.എൽ.എ.യു.എസ്.ശശിയെ വേദിയിൽ അനുസ്മരിക്കും. സി.ആർ.പുരുഷോത്തമൻ, ഐ.ബാലഗോപാൽ എന്നിവരെ ആദരിക്കുമെന്നും പി.കെ.കിട്ടൻ, സി.ടി.ഗോകുൽനാഥ്, എം.ആർ.അപ്പുകുട്ടൻ, ബൈജു മണന്തറ എന്നിവർ അറിയിച്ചു.

Advertisement