അഖില ഭാരത നാരായണീയ പ്രചാര സഭയുടെ മേൽപത്തൂർ സ്മാരക പുരസ്കാരം വാദ്യ കലാകാരൻ പെരുവനം കുട്ടൻ മാരാർക്ക്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ഡിസംബർ 14 ന് നാരായണീയ ദിനത്തിൽ ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് വാർത്തസമ്മേളത്തിൽ അറിയിച്ചു. ജനറൽ കൺവീനർ വി.കെ. ദിനേശൻ പിള്ള, കമലം എസ്. നായർ, ജി. രാജേന്ദ്രകുമാർ, സീത ശങ്കരൻകുട്ടി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Advertisement
Advertisement