പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ ചുമർചിത്ര തിളക്കം; നേത്രോന്മീലനം19ന്

21

തൃശൂർ പൂങ്കുന്നം പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ മഹാകുംഭാഭിഷേകകത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ചുമർചിത്രത്തിന്റെ നേതാന്മീലനം (മിഴി തുറക്കൽ) 19ന് വൈകീട്ട് 6.05ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ നിർവ്വഹിക്കും. ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ശ്രീ ആഞ്ജനേയർ ശ്രീ ലക്ഷ്മണർ ശ്രീകോവിലുകളുടെ ചുമ മുകളിൽ 500 ചതുരശ്ര അടി വരുന്ന ചുമർചിത്രങ്ങൾ വരച്ചത് പ്രബീഷ് ചമ്മന്നൂരിന്റെ നേതൃത്വത്തിൽ 10ഓളം കലാകാരന്മാർ അടങ്ങിയ സംഘമാണ്. പ്ലസ് ടു പഠനത്തിനുശേഷം ഗുരുവായൂർ ചുമർചിത്ര അക്കാദമിയിൽ നിന്ന് അഞ്ച് വർഷത്തെ ബിരുദമെടുത്താണ് പ്രബീഷ് മുഴുവൻ സമയ ചുമർചിത്ര കലാകാരനായത്. ഭാരതത്തിനകത്തും പുറത്തും നിരവധി ആരാധനാലയങ്ങളിൽ ചുമർചിത്രം ഒരുക്കിയിട്ടുള്ള പ്രബീഷ് പുഷ്പഗിരി ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിൽ ശ്രീരാമജനനം മുതൽ ശ്രീരാമ പട്ടാഭിഷേകം വരെ ഒരുക്കിയിട്ടുള്ള 24 ചുമർചിത്രങ്ങൾ രൂപ മനോഹാരിതയും വർണ്ണവൈവിദ്ധ്യവും ഒത്തിണങ്ങിയതാണ്.

Advertisement
Advertisement