പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തക്ക് നാളെ തുടക്കം

3

പെരിങ്ങണ്ടൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല ചന്തക്ക് നാളെ തുടക്കമാകും. 26 വരെ ബാങ്കിന്റെ പാർക്കിങ് ഹാളിലാണ് ചന്ത നടക്കുന്നത്. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, നഗരസഭ വികസന സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. അനൂപ് കിഷോർ, തലപ്പിളളി അസ്സൻന്റ് രജിസ്ട്രാർ ജനറൽ കെ.കെ. ഷാബു, മുണ്ടത്തിക്കോട് കൃഷി ഓഫീസർ കുമാരി ശ്വേത, വടക്കാഞ്ചേരി നഗരസഭ 32-ാം ഡിവിഷൻ കൗൺസിലർ സേവ്യർ മണ്ടുംപാല എന്നിവർ പങ്കെടുക്കും. പഴയകാല സ്മരണകളെ ഉണർത്തികൊണ്ട് കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും ഇരുന്നൂറിലേറെ സസ്യങ്ങളുടെ വൈവിധ്യവുമായാണ് ഇത്തവണ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിക്കുന്നത് മൂന്ന് ദിവസങ്ങളിലായാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. കോവിഡ് മഹാമാരി മൂലം നിർത്തി വെച്ചിരുന്ന ബാങ്കിന്റെ ‘റൂറൽ ഹാട്ട് നാട്ടു ചന്ത’യും ഇതോടൊപ്പം പുനരാരംഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രദേശത്ത് പ്രവർത്തിക്കുന്ന സ്കൂളുകളിലേക്കും, വനിത സംഘങ്ങൾക്കുമുള്ള തൈ വിതരണവും, ‘ഹരിതം സഹകരണം’ പദ്ധതിയുടെ ഭാഗമായുളള മാവിൻതൈ വിതരണവും നടക്കും. ബാങ്കിന്റെ 14ാമത് ഞാറ്റുവേല ചന്തയാണ് ഈ വർഷം നടക്കുന്നത്.

Advertisement
Advertisement