ശ്രീരാമ സേവ പുരസ്‌കാരം പത്മനാഭൻ എമ്പ്രാതിരിക്ക് സമ്മാനിക്കും

8

തൃപ്രയാർ ക്ഷേത്രത്തിൽ തൃക്കോൽ ശാന്തിയായും തേവരുടെ മകയീര്യം പുറപ്പാട് മുതൽ ഉത്രം വിളക്ക് വരെ നീണ്ട നിൽക്കുന്ന ആറാട്ടുപുഴ പൂര ചടങ്ങുകളിൽ പതിറ്റാണ്ടുകളോളം സേവനം ചെയ്ത പത്മനാഭൻ എമ്പ്രാതിരിയെ തൃപ്രയാർ ക്ഷേത്ര പാരമ്പര്യ അവകാശ നിവർത്തന സമിതി ശ്രീരാമ സേവ പുരസ്‌കാരം നൽകി ആദരിക്കുന്നു. സുവർണ മുദ്രയും ശിൽപ്പവും പൊന്നാടയുമടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങിൽ പാരമ്പര്യ അവകാശികളെയും ആദരിക്കും. 27 ന് വൈകീട്ട് നാലിന് തൃപ്രയാർ രാധകൃഷ്ണ കല്യാണ മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം തൃപ്രയാർ ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ പുരസ്‌കാരം സമ്മാനിക്കും. പാരമ്പര്യ അവകാശികളെ കൊച്ചിൻ ദേവസ്വം ബോർഡ് അംഗങ്ങളായ എം.ബി.മുരളീധരൻ, പ്രേംരാജ് ചൂണ്ടലാത്ത്, ആവേണങ്കാട്ട് കളരി അഡ്വ.ഏ.യു.രഘുരാമ പണിക്കർ എന്നിവർ ആദരിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ ഗ്രൂപ്പ് അസി.കമ്മീഷണർ വി.എൻ.സ്വപ്‌ന, തൃപ്രയാർ ദേവസ്വം മാനേജർ വി.ആർ.രമ, വാർഡ് മെംബർ സി.എസ്. മണികണ്ഠൻ, പെരുവനംആറാട്ടുപുഴ പൂരം സെൻട്രൽ കമ്മിറ്റി ഭാരാവാഹികൾ , വിവിധ പൂരാഘോഷ കമ്മിറ്റി ഭാരാവാഹികൾ തുടങ്ങിയവർ ആശംസകൾ അർപ്പിക്കുമെന്ന് പാരമ്പര്യ അവകാശ നിവർത്തന സമിതി പ്രസിഡന്റ് ഡോ.പി.ആർ.ഉണ്ണികൃഷ്ണൻ നമ്പൂതിരി, സെക്രട്ടറി കൃഷ്ണകുമാർ ആമലത്ത് എന്നിവർ അറിയിച്ചു.

Advertisement
Advertisement