തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ രാജിവച്ചു

100

തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ രാജിവച്ചു. എൽ.ഡി.എഫ്‌ ധാരണപ്രകാരമാണ് രാജി. കോർപറേഷൻ സെക്രട്ടറി ആർ രാകേഷ്‌ കുമാറിന്‌ രാജി കൈമാറി. മൂന്നു ബജറ്റുകൾ അവതരിപ്പിച്ച ശേഷമാണ്‌ രാജി. തൃശൂർ പബ്ലിക്‌ ലൈബ്രറി ജീവനക്കാരിയായിരുന്ന രാജശ്രീ ഗോപൻ രാമവർമപുരം ഡിവിഷനിൽ നിന്നുമാണ് സി.പി.എം പ്രതിനിധിയായി വിജയിച്ചത്‌. സി.പി.ഐക്കാണ് അടുത്ത ഡെപ്യൂട്ടി മേയർ സ്ഥാനം സാറാമ്മ റോബ്സണെയാണ് പദവിയിലേക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. വെള്ളിയാഴ്ച ബജറ്റ് ചർച്ചക്ക് ശേഷമാണ് പദവിയൊഴിയുന്നത് കൗൺസിലിനെ അറിയിച്ചത്. ഡെപ്യൂട്ടി മേയറായും ധനകാര്യ സ്‌റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയായും മികച്ച രീതിയിൽ പ്രവർത്തിച്ചതായി കൗൺസിൽ ഹാളിൽ ചേർന്ന യോഗത്തിൽ ഭരണ–- പ്രതിപക്ഷ അംഗങ്ങൾ രാജശ്രീ ഗോപന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

Advertisement
Advertisement