കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സന്ദർശനം: തൃശൂരിൽ നാളെ ഗതാഗത നിയന്ത്രണം

47

കേന്ദ്ര ആഭ്യന്തരവകുപ്പുമന്ത്രി അമിത്ഷായുടെ തൃശൂർ സന്ദർശനത്തിന്റെ ഭാഗമായി തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഞായറാഴ്ച ഉച്ചയ്ക് 12 മുതൽ പൊതുസമ്മേളനം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Advertisement

രാവിലെ മുതൽ സ്വരാജ് റൌണ്ടിലും തേക്കിൻകാട് മൈതാനിയുടെ തെക്കുഭാഗത്തും വാഹനപാർക്കിങ്ങ് അനുവദിക്കില്ല. വാഹനങ്ങൾ സ്വരാജ് റൌണ്ടിന് പുറത്ത് കോലോത്തുംപാടം ഇൻഡോർ സ്റ്റേഡിയം, അക്വാട്ടികിന് സമീപമുളള കോർപറേഷൻ പാർക്കിങ്ങ് ഗ്രൌണ്ട്, പളളിത്താമം ഗ്രൌണ്ട്, ശക്തൻ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങൾ, പടിഞ്ഞാറെക്കോട്ട നേതാജി ഗ്രൌണ്ട് ഭാഗങ്ങൾ എന്നിവിടങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്.

പാലക്കാട്, പീച്ചി തുടങ്ങി കിഴക്കൻ മേഖലയിൽ നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഐ.ടി.സി, ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ അതേ വഴി സർവ്വീസ് നടത്തേണ്ടതാണ്.

മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ഫാത്തിമ നഗർ, ഐ.ടി.സി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ ജംഗ്ഷൻ വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

മണ്ണുത്തി ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ടയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ബിഷപ്പ് പാലസ്, ചെമ്പുക്കാവ്, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബിഷപ്പ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് ചെമ്പുക്കാവ് ജംഗ്ഷൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ തിരികെ വഴി സർവ്വീസ് നടത്തേണ്ടതാണ്.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല, മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് എത്തി ഇടത്തോട്ട് തിരിഞ്ഞ് കോലോത്തുംപാടം റോഡ് വഴി അശ്വനി ജംഗ്ഷനിലൂടെ നേരെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട്, കട്ടിലപൂവ്വം ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ വഴി ടൌൺ ഹാൾ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതുമാണ്.

കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസ്സുകളും പാട്ടുരായ്ക്കൽ അശ്വനി, ചെമ്പൂക്കാവ്, ഈസ്റ്റ് ഫോർട്ട്, ഐ.ടി.സി, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ സാധാരണ പോലെ സർവ്വീസ് നടത്തേണ്ടതാണ്.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പടിഞ്ഞാറേകോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറെക്കോട്ടയിൽ നിന്ന് സർവ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് അവിടെ നിന്നുതന്നെ തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടുപ്പാലം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവ്വീസ് അവസാനിപ്പിച്ച് അവിടെ നിന്ന് തന്നെ തിരികെ സർവ്വീസ് നടത്തേണ്ടതാണ്

Advertisement