കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മറ്റിയുടെ ‘ഉജ്ജ്വല 2023’ വനിതാ ദിന പരിപാടിയുടെ ഭാഗമായി ജില്ലയിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ രംഗത്തും മികവ് തെളിയിച്ച വനിത മെഡിക്കൽ ഓഫീസറായ ഡോ. എം രശ്മിക്ക് ആദരം. മുല്ലശേരി ഗവ. ആയുർവേദ ഡിസ്പെൻസറിയിലെ മെഡിക്കൽ ഓഫീസറാണ്. ഫിസിഷ്യൻ ആയുർവേദ മാസികയിൽ ആയുർവേദ ഔഷധങ്ങളെ കുറിച്ചും പ്രയോഗങ്ങളെ കുറിച്ചും പ്രതിപാദിക്കുന്ന ഔഷധ സാരവിചാരം എന്ന പംക്തിയിൽ പല ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഫിസിഷ്യൻ ആയുർവേദ മാസികയുടെ എഡിറ്റോറിയൽ ബോർഡ് മെമ്പറാണ്. സ്കൂൾ കോളേജ് തലം മുതൽ നൃത്ത മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുണ്ട്. 2009 ൽ ജില്ലാ തല കേരളോത്സവത്തിൽ കലാതിലകമായിരുന്നു. തൃശൂർ എൽത്തുരുത്ത് സ്വദേശിയായ ഡോ:.എം രശ്മി ചാവക്കാട് കടപ്പുറം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ.ബി. ബിവാഷിന്റെ ഭാര്യയാണ്.
ഡോ: എം രശ്മിക്ക് ‘ഉജ്ജ്വല 2023’ ആദരം
Advertisement
Advertisement