Home India Information ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
ബംഗാൾ ഉൾക്കടലിൽ ന്യുന മർദ്ദം ശക്തി പ്രാപിക്കുന്നു; കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ( Low Pressure ), ശക്തി കൂടിയ ന്യുനമർദ്ദമായി ( Well Marked Low Pressure ). വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന സിസ്റ്റം അടുത്ത 12 മണിക്കൂറിനുള്ളിൽ വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യുന മർദ്ദമായും ( Depression ) നാളെ ( മെയ്‌ 8) വൈകുന്നേരത്തോടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ കിഴക്കൻ ബംഗാൾ ഉൾകടലിന് മുകളിൽ ചുഴിക്കാറ്റായി ( Cyclonic Storm) മാറാനും സാധ്യത.

തുടർന്ന് വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു മെയ്‌ 10 ഓടെ വടക്കൻ ആന്ധ്രാപ്രദേശ് – ഒഡിഷ തീരത്ത് എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു

കേരളത്തിൽ കാറ്റിന്റെ ഗതി മുറിവ് ( Wind discontinuity ) കാരണം അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ മഴ തുടരാൻ സാധ്യത

8 am,7 മെയ്‌ 2022
IMD -KSEOC-KSDMA

LEAVE A REPLY

Please enter your comment!
Please enter your name here