കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യതയെന്ന് മുന്നറിയിപ്പ്

0

സംസ്ഥാനത്ത് കാലവർഷം ഇത്തവണ നേരത്തെയെത്താൻ സാധ്യത. സാധാരണ ജൂൺ ഒന്നിന് തുടങ്ങാറുള്ള കാലവർഷംഇത്തവണ ഏഴ് ദിവസം നേരത്തെ തുടങ്ങാനാണ് സാധ്യത. 

Advertisement

ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷമെത്തുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ വിലയിരുത്തൽ.  അസാനി ചുഴലിക്കാറ്റിൻ്റെ വിടവാങ്ങലോടെ കാറ്റ് സജീവമാകുന്നതിനാലാണ് കാലവർഷത്തിന് അനുകൂലമായ സാഹചര്യം ഒരുങ്ങുന്നത്.

അതേസമയം സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും മഴ തുടരും.  ഇടുക്കിയിലും കാസർകോടും ഇന്ന് യെല്ലോ അലർട്ടായിരുന്നു. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ വടക്കൻ ജില്ലകളിൽ മഴ ശക്തമായേക്കും.ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. 

അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമര്‍ദ്ദമായി മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങി.

Advertisement