കര്‍ണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷന്റെ മൃതദേഹം റയിൽവേ പാളത്തിൽ

24

കര്‍ണാടക നിയമസഭ കൗൺസിൽ ഉപാധ്യക്ഷനും ജെ.ഡി.എസ് നേതാവുമായ എസ് എല്‍ ധര്‍മഗൗഡ (64) യുടെ മൃതദേഹം റെയില്‍വെ പാളത്തില്‍ കണ്ടെത്തി. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹത്തിന്റെ ജന്മദേശമായ ചിക്കമംഗളൂരുവിലെ റെയില്‍വേ പാളത്തില്‍ അര്‍ധരാത്രിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രാത്രി അദ്ദേഹത്തെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. അന്വേഷണത്തിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

ധര്‍മഗൗഡ അധ്യക്ഷസ്ഥാനം വഹിക്കുന്നതിനെതിരെ നിയമസഭാ സമ്മേളനത്തിനിടെ കോൺഗ്രസ് അംഗങ്ങൾ അടുത്തിടെ പ്രതിഷേധമുയര്‍ത്തിയിരുന്നു.