എൽ.പി.ജി സിലിണ്ടർ ഇനി ഇഷ്ടമുള്ള വിതരണക്കാരിൽ നിന്നും റീ ഫിൽ ചെയ്യാം

37

എല്‍.പി.ജി സിലിണ്ടര്‍ ഉപഭോക്താക്കള്‍ക്ക് വലിയ ആശ്വാസം പകരുന്ന പദ്ധതിയുമായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം. ഉപയോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് റീഫില്‍ ചെയ്യാനുള്ള സൗകര്യമാണ് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ഒരുക്കുന്നത്. പദ്ധതി പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍നിന്ന് സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും. 

കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ പട്ടികയിലുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ ആദ്യഘട്ടത്തില്‍ ഈ സൗകര്യം ഒരുക്കുമെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം അറിയിച്ചു. ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പുണെ, റാഞ്ചി എന്നീ നഗരങ്ങളില്‍ പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.