കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു; സി.രാധാകൃഷ്ണന് തോൽവി

25

കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ടായി ഔദ്യോഗിക പാനല്‍ സ്ഥാനാര്‍ഥി മാധവ് കൗശിക് തിരഞ്ഞെടുക്കപ്പെട്ടു.അക്കാദമി നേതൃത്വം പിടിക്കാന്‍ ഇത്തവണ സംഘപരിവാറിന്റെ പിന്തുണയുള്ള പാനല്‍ കൂടി രംഗത്തുവന്നതോടെ മത്സരം കടുത്തിരുന്നു. ഉത്തര്‍പ്രദേശിലെ എഴുത്തുകാരനായ മാധവ് കൗശിക് അക്കാദമിയുടെ മുന്‍ വൈസ് പ്രസിഡണ്ടാണ്. ബി.ജെ.പി പിന്തുണയുള്ള പാനലിലെ കന്നട എഴുത്തുകാരന്‍ പ്രൊഫ. മല്ലേപുരം ജി. വെങ്കടേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി മഹാരാഷ്ട്രയിലെ എഴുത്തുകാരനായ രംഗനാഥ് പഠാരെ എന്നിവരെ തോല്‍പിച്ചാണ് മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി അധ്യക്ഷസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Advertisement

അക്കാദമിയുടെ വിശിഷ്ടാംഗമായ സി.രാധാകൃഷ്ണന്‍ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നുവെങ്കിലും ബി.ജെ.പി പിന്തുണയുള്ള കുമദ് ശര്‍മയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഡല്‍ഹി സര്‍വകലാശാലയിലെ ഹിന്ദി വിഭാഗം മേധാവിയാണ് കുമുദ് ശര്‍മ.

ഇന്ത്യന്‍ സാഹിത്യത്തിന്റെ അനന്തസാധ്യതകളെ പ്രോത്സാഹിപ്പിക്കാനും വീണ്ടെടുക്കാനുമായി കേന്ദ്രസര്‍ക്കാരിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസ്ഥാപനമാണ് കേന്ദ്രസാഹിത്യഅക്കാദമി.

Advertisement