അമ്മക്ക് 100-ാം പിറന്നാളിൽ ആശംസ നേർന്ന് മോദി

45

100-ാം ജന്മദിനമാഘോഷിക്കുന്ന മാതാവിനെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വീട്ടിലെത്തി. അമ്മ ഹീരാബെൻ മോദിയുടെ ജന്മദിനമായ ഇന്ന് ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോദി ആശംസകൾ നേർന്നത്. ശനിയാഴ്ച പുലർച്ചെ ഗുജറാത്തിലെ അമ്മയുടെ വസതിയിൽ മോദിയെത്തി.രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദർശനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിലെത്തിയത്. ഇന്ന് പഞ്ച്മഹൽ ജില്ലയിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ പാവഗഢ് സന്ദർശിക്കും.

Advertisement
Advertisement